ഹൈവേകളില്‍ വന്‍ ഗതാഗതക്കുരുക്ക്
ഓസ്ട്രിയന്‍ അതിര്‍ത്തിയിലേക്കുള്ള A93(Brennerautobahn) മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് അടച്ചതും അതിര്‍ത്തിയിലെ വാഹന നിയന്ത്രണങ്ങളും കാരണം റോസന്‍ഹൈം (Rosenheim) വരെ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഇതേത്തുടര്‍ന്ന് അ93 ഹൈവേ തെക്കോട്ടുള്ള ഗതാഗതത്തിനായി വൈകുന്നേരം വരെ പൂര്‍ണ്ണമായും അടച്ചിട്ടു.
മ്യൂണിക്കിന് സമീപം A8 ഹൈവേയിലും ഗതാഗതം മന്ദഗതിയിലായി. ഇര്‍ഷെന്‍ബെര്‍ഗിന് (Irschenberg) സമീപം ഒരു ചരക്കുലോറി നിയന്ത്രണം വിട്ട് മീഡിയനിലേക്ക് ഇടിച്ചുകയറി. മിറ്റന്‍വാള്‍ഡിലേക്കുള്ള (Mittenwald) B2 ദേശീയപാതയില്‍ നിരവധി ലോറികള്‍ തെന്നിമാറി റോഡിന് കുറുകെ നിന്നതോടെ മഞ്ഞുനീക്കുന്ന വാഹനങ്ങള്‍ക്ക് പോലും കടന്നുപോകാനാകാത്ത സാഹചര്യമുണ്ടായി. അപ്പര്‍ ബവേറിയയിലെ B15a പാതയില്‍ 22 ടണ്‍ ഭാരവുമായി പോയ ലോറി റോഡില്‍ നിന്നും തെന്നിമാറിയതിനെ തുടര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ചാണ് നീക്കം ചെയ്തത്.
ഗുരുതരമായ അപകടങ്ങളും മുന്നറിയിപ്പുകളും
റോസന്‍ഹൈം ജില്ലയിലെ ഒരു ഗ്രാമീണ പാതയില്‍ സമ്മര്‍ ടയറുകളുമായി എത്തിയ ഫോക്സ്വാഗണ്‍ കാര്‍ നിയന്ത്രണം വിട്ട് മിനിബസ്സിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു.
മഞ്ഞുകാലമായിട്ടും വിന്റര്‍ ടയറുകള്‍ മാറ്റാത്തതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് വ്യക്തമാക്കി.
ഫ്യൂസനില്‍ മഞ്ഞില്‍ തെന്നിയ ചെറുകാര്‍ എതിര്‍ദിശയില്‍ വന്ന മിനിബസ്സുമായി കൂട്ടിയിടിച്ച് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു. കാറിന്റെ മേല്‍ക്കൂര വെട്ടിപ്പൊളിച്ചാണ് അഗ്നിശമന സേനാംഗങ്ങള്‍ ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന യാത്രക്കാരിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവാഹനങ്ങളിലെയും ൈ്രഡവര്‍മാര്‍ക്ക് നിസ്സാര പരിക്കുകളുണ്ട്.
ജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു.
വെള്ളിയാഴ്ചയും തെക്കന്‍ ബവേറിയയില്‍ റോഡുകളില്‍ കടുത്ത വഴുവഴുപ്പും മഞ്ഞുപാളികളും തുടരുമെന്ന് ജര്‍മ്മന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ചാറ്റല്‍മഴയ്ക്ക് പിന്നാലെ താപനില പൂജ്യത്തിന് താഴേക്ക് പോകുന്നതിനാല്‍ 'ബ്ളാക്ക് ഐസ്' (Blitzeis) രൂപപ്പെടാന്‍ സാധ്യതയുണ്ട്. വൈകുന്നേരത്തോടെ തണുപ്പ് വീണ്ടും കടുക്കുമെന്നതിനാല്‍ അത്യാവശ്യ യാത്രകള്‍ മാത്രമേ നടത്താവൂ എന്നും വാഹനങ്ങളില്‍ നിര്‍ബന്ധമായും വിന്റര്‍ ടയറുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

Comments: